ചേലക്കരയില്‍ പോസ്റ്റര്‍ ഒട്ടിക്കാൻ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്ല; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്റർ ഒട്ടിക്കാൻ പോലും കോണ്‍ഗ്രസ് പ്രവർത്തകരില്ലെന്ന് വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ
രണ്ട് ലക്ഷം കൈപ്പത്തി ചിഹ്നം അടങ്ങിയ പോസ്റ്റർ അടിച്ചു നല്‍കിയെങ്കിലും ഭൂരിഭാഗവും പാർട്ടി ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഇരിക്കുകയാണ്.
സ്ക്വഡ് വർക്ക് എന്ന് പറഞ്ഞ് പ്രവർത്തകർ വെറുതെ വീട് കയറിയിറങ്ങി നടക്കുകയാണ്. എല്‍ഡിഎഫ് പ്രവർത്തകർ ചെയ്യുന്നപോലെ ജനങ്ങളോട് രാഷ്ട്രീയം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലത്തൂരില്‍ ചേർന്ന യുഡിഎഫ് അവലോകന യോഗത്തിലായിരുന്നു സതീശന്റെ വിമർശനം .
Facebook Comments Box