MoviesEDUCATION

പ്രസവം കഴിഞ്ഞ് , കുട്ടികൾക്ക് കൊടുക്കാനുള്ളതും കാണിച്ച്‌ നടക്കാന്‍ നാണമില്ലേ? കുട്ടിയുടുപ്പിട്ട് കോളേജിലെത്തിയ അമല പോളിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ’

Keralanewz.com

തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നായികമാരിൽ ഒരാളാണ് അമല പോൾ.മലയാളത്തിലാണ് തുടക്കം കുറി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് അമല .
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പാണ് താരം തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭകാലവും താരം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷമാക്കിയിരുന്നു. അമ്മയായതിന് ശേഷം ആദ്യമായി താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന പുതിയ സിനിമയുടെ പ്രമോഷനായിട്ടാണ് സെന്റ് ആല്‍ബർട്ട് കോളേജില്‍ ആസിഫും അമലയും എത്തിയത്.
എന്നാല്‍ ഇപ്പോഴിതാ ഗ്ലാമര്‍ വേഷത്തില്‍ പൊതു വേദിയിലെത്തിയ അമല വിമർശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വളരെ ഇറക്കം കുറഞ്ഞൊരു വസ്ത്രമായിരുന്നു താരം ധരിച്ചത്. മുട്ടിന് മുകളില്‍ നില്‍ക്കുന്ന ബ്ലാക്ക് വെല്‍വറ്റ് ഫ്രോക്കില്‍ അതീവ ഗ്ലാമറസായിട്ടാണ് താരം എത്തിയത്.
മാത്രവുമല്ല വൈഡ് ഓപ്പണ്‍ യോക്കുള്ള ഡ്രസ്സില്‍ ഹോട്ട് ലുക്കില്‍ ആയിരുന്നു താരം. “വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ…” എന്നു പറഞ്ഞാണ് അമല കാറില്‍ നിന്നും ഇറങ്ങി വന്നത്. കോളജ് സ്റ്റുഡന്റസിനൊപ്പം വേദിയില്‍ ഡാൻസും ചെയ്തു താരം. അതിന്റെ വീഡിയോ വൈറലായതോടെയാണ് വിമർശനങ്ങളും ഉയർന്നു വന്നത്.
‘പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച്‌ നടക്കാന്‍ നാണമില്ലേ,ആ കുട്ടികള്‍ എന്ത് കരുതും കഴുത്തിറങ്ങിയ കുട്ടിയുടുപ്പിട്ട് സ്‌റ്റേജില്‍ വന്നിരിക്കുന്നു, പ്രസവിച്ചിട്ട് 28 പോലും കഴിഞ്ഞില്ല… ” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
എന്തായാലും കുട്ടികൾക്കു മുമ്പിൽ ഇത്തരം വേദിയൊരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ പഠിക്കുന്ന കുട്ടികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് വിമർശകർ ചോദിക്കുന്നത്.

Facebook Comments Box