Mon. May 6th, 2024

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By admin Nov 29, 2023
Keralanewz.com

ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും.

ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.

നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തവേ കോടതിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായി മാത്രം, ഗവര്‍ണര്‍മാര്‍ ബില്ലില്‍ നടപടി എടുക്കുന്നതില്‍ സുപ്രീംകോടതിയുടെ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഗവര്‍ണര്‍ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമര്‍ശങ്ങളും കോടതിയില്‍ നിന്നുണ്ടായി.

ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സ്‌ലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേ!ര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവ!ര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Facebook Comments Box

By admin

Related Post