Kerala NewsLocal News

ആരോഗ്യനില മെച്ചപ്പെട്ടു ; ഭാസുരാംഗനെ വീണ്ടും ജയിലിലേക്ക് മാറ്റി

Keralanewz.com

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന എന്‍. ഭാസുരാംഗന്‍ ആശുപത്രി വിട്ടു. ഭാസുരാംഗനെ വീണ്ടും ജയിലിലേക്ക് മാറ്റി.

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.

ഭാസുരാംഗന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാസുരാംഗന് ശാരീരിക അവശതകളുണ്ടെങ്കില്‍ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് എറണാകുളം ജയിലില്‍വച്ചു ഭാസുരാംഗന്റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പടെ പരിശോധിക്കുകയും ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.

Facebook Comments Box