National NewsCRIME

പിതാവ് പെണ്‍മക്കളെ വിളിച്ചുവരുത്തി ; ഇളയമകളെ ഒരിടത്ത് ഇരുത്തിയ ശേഷം മൂത്തമകളുടെ കഴുത്തറുത്തു; തീ കൊളുത്തി

Keralanewz.com

ജയ്പൂര്‍: രാജസ്ഥാനിലെ പാലി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഒരാള്‍ തന്റെ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി.

ഒളിവില്‍ പോയ പ്രതി ശിവ്ലാല്‍ മേഘ്വാളിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

കുടുംബവുമായി പിരിഞ്ഞു താമസിക്കുന്ന മേഘ്‌വാള്‍ 12 വര്‍ഷമായി കുടുംബത്തില്‍ നിന്ന് മാറി പാലിയിലാണ് താമസിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

വിവാഹിതയായ മൂത്ത മകള്‍ നിര്‍മ്മ (32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് മേഘ്വാള്‍ വിശ്വസിച്ചിരുന്നതായി മരിച്ചയാളുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിര്‍മ്മയെ അച്ഛന്‍ കണ്ടത്. പിതാവ് നിര്‍മ്മയേയും അനുജത്തിയേയും മറ്റൊരിടത്തേക്ക് വിളിച്ചു വരുത്തിയിരുന്നതായും സംഭവത്തിന് തൊട്ടു മുമ്ബ് അനുജത്തിയെ ഒരു സ്ഥലത്ത് ഇരുത്തിയ ശേഷം മൂത്തമകളുമായി പോകുകയും ചെയ്തു.

അവിടെയെത്തിയ മേഘ്‌വാള്‍ അവളുടെ കഴുത്ത് മുറിച്ച്‌ പെട്രോള്‍ തളിച്ച ശേഷം ദേഹത്ത് തീ കൊളുത്തുകയായിരുന്നു. മേഘ്വാള്‍ മടങ്ങിയെത്തിയപ്പോള്‍, അയാളുടെ കയ്യില്‍ രക്തം കണ്ടപ്പോള്‍ ഇളയ മകള്‍ നിലവിളിക്കുകയും ഗ്രാമവാസികളെ വിളിക്കുകയും ആയിരുന്നു.

ഓടിയെത്തിയവര്‍ നിര്‍മ്മയുടെ പാതി കത്തിക്കരിഞ്ഞ ശരീരം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിനകം മേഘ്‌വാള്‍ മുങ്ങി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Facebook Comments Box