Sun. May 5th, 2024

കൃത്രിമ സാധനങ്ങള്‍ വെച്ചുകെട്ടി സെക്‌സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം: ഹണി റോസിനെതിരെ വിവാദ പരാമര്‍ശവുമായി ശാന്തിവിള ദിനേശ്

By admin Dec 2, 2023
Keralanewz.com

പ്രശസ്ത നടി ഹണി റോസിനെതിരെ വിവാദപരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച്‌ സംസാരിക്കവേയാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ
ശാന്തി വിള ദിനേശ് ഹണി റോസിനെതിരെ വിവാദപരമായ പരാമർശം നടത്തിയത്.

ഇത്തരം കമന്റുകള്‍ വരുന്നതിന് പിന്നില്‍ ഹണി റോസിന്റെ ഭാഗത്തും തെറ്റുകളുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കൃത്രിമ സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച്‌ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കില്‍ അവള്‍ വീട്ടില്‍ നില്‍ക്കുമ്ബോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്. വീട്ടില്‍‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന വിഷ്വലില്‍ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്…. സാധാരണ ഒരു പെണ്‍കുട്ടി. ഉദ്ഘാടനത്തിന് വരുമ്ബോള്‍ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച്‌ ഇരിക്കുന്നു. ഇത് കാണുമ്ബോഴാണ് ആളുകള്‍ കൂവുകയും കമന്റ് പറയുകയും ചെയ്യുക. നടിയാണെങ്കില്‍ നല്ല പെണ്ണാണെങ്കില്‍ ഇങ്ങനെയല്ല. ശരീരത്തില്‍ കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം. അവര്‍ നടിയാണെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കഴിവ് തെളിയിച്ച്‌ കാണിക്കുകയാണ് വേണ്ടത്’ .
ശാന്തിവിള ദിനേശിന്റ ഭാഗത്തു നിന്നുണ്ടായ ഈ പരാമർശത്തിനുള്ള ഹണി റോസിന്റെ മറുപടി എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഹണി റോസിന്റെ ആരാധകർ.

Facebook Comments Box

By admin

Related Post