Sat. May 18th, 2024

വൈക്കത്തഷ്ടമി; ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു

By admin Dec 2, 2023
Keralanewz.com

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം പ്രമാണിച്ച്‌ നാല് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

ഡിസംബര്‍ മൂന്നാം തീയ്യതി മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പ്. ഒരു മിനിറ്റാണ് സ്റ്റോപ്പിന്റെ ദൈര്‍ഘ്യം.

ട്രെയിനുകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ.

ട്രെയിന്‍ നമ്ബര്‍ 16650 നാഗര്‍കോവില്‍ – മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്സ്പ്രസ് – രാവിലെ 09.50ന്
ട്രെയിന്‍ നമ്ബര്‍ 16649 മംഗലാപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്സ്പ്രസ് – ഉച്ചയ്ക്ക് ശേഷം 02.55ന്
ട്രെയിന്‍ നമ്ബര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് – വൈകുന്നേരം 6.15
ട്രെയിന്‍ നമ്ബര്‍ തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്സ്പ്രസ് – രാത്രി 09.32

ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ആറാം തീയതിയാണ് ആറാട്ട്. ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടക്കും.

Facebook Comments Box

By admin

Related Post