Tue. May 14th, 2024

വാദം കേള്‍ക്കുന്നതിനിടെ അശ്ലീല വീഡിയോ, ഓണ്‍ലൈന്‍ വാദം നിര്‍ത്തി കര്‍ണാടക ഹൈക്കോടതി

By admin Dec 6, 2023
Keralanewz.com

ബെംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്‌ക്രീനില്‍ പ്രത്യക്ഷമായത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍. ഇതേതുടര്‍ന്നു കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യംതാല്‍ക്കാലികമായി നിര്‍ത്തി.

തിങ്കളാഴ്ച വൈകിട്ട് സൂം മീറ്റിങ് പ്‌ലാറ്റ്‌ഫോമിലായിരുന്നു അശ്ലീല വീഡിയോകള്‍ ദൃശ്യമായത്. അഞ്ജാത ഹാക്കര്‍മാരാണു പിന്നിലെന്നാണ് സംശയം.

ചൊവ്വാഴ്ച രാവിലെയും ഇത്തരത്തില്‍ ശ്രമമുണ്ടായതോടെ ഓണ്‍ലൈന്‍ വഴിയുളള കോടതി നടപടികള്‍ നിര്‍ത്തി. ബെംഗളൂരു ധര്‍വാഡ്, കലബുറഗി ബെഞ്ചുകള്‍ കേസ് പരിഗണിക്കുമ്ബോഴായിരുന്നു സംഭവം. സൂമില്‍ ചിലര്‍ അനധികൃതമായി ലോഗിന്‍ ചെയ്‌തെനഎനാണ് ആരോപണം.

2021 മേയ് 31 മുതല്‍ കര്‍ണാടക ഹൈക്കോടതി യു ട്യൂബില്‍ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സഗഭവമാണു നടന്നതെന്നും സാമങ്കതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ പറഞ്ഞു. റജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook Comments Box

By admin

Related Post