Kerala NewsLocal News

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം; മുഖ്യമന്ത്രിയുടെ പ്രതികരണം

Keralanewz.com

കൊച്ചി: സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി.

ഇക്കാര്യത്തില്‍ സമൂഹത്തിനാകെ നവീകരണം ആവശ്യമാണെന്നും അക്കാര്യത്തില്‍ സമൂഹത്തിനും ഉത്തരവാദിത്വം ഉണ്ടെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് പി.ജി. വിദ്യാര്‍ത്ഥിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. ഇതിനൊപ്പം നിയമവും ശക്തമാകണമെന്നും സര്‍ക്കാര്‍ അക്കാര്യം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

കൊച്ചിയില്‍ നവകേരളസദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും എസ്‌എഫ്‌ഐ യും ഡിവൈഎഫ്‌ഐ യും മിശ്രവിവാഹ ബ്യൂറോ നടത്തുന്നില്ലെന്നും പറഞ്ഞു. ഇഷ്ടപ്പെട്ടവര്‍ തമ്മിലുള്ള വിവാഹം തടയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് നടക്കുന്ന കാര്യവുമല്ലെന്നും പറഞ്ഞു. ധാരാളം വിവാഹം ഈ രീതിയില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു.

Facebook Comments Box