Sun. May 19th, 2024

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ഇന്ന്

By admin Dec 9, 2023
Keralanewz.com

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷിക്കാനായി അവസരം ഇന്ന് കൂടി മാത്രം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള അവസരം ഇന്ന്കൂടി മാത്രം.

വില്ലേജ് ഓഫീസ് , താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓണ്‍ലൈനിലോ ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പരിശോധിക്കാം. ജനുവരി 5 നായിരിക്കും അധിമമായ വോട്ടര്‍പട്ടിക പ്രസദ്ധീകരിക്കുക.തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://voters.eci.gov.in/ എന്ന വെബ് സൈറ്റിലൂടെയോ voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Facebook Comments Box

By admin

Related Post