Kerala NewsLocal News

മുഖ്യമന്ത്രി പിണറായിയുടെ പേരില്‍ ചക്കുവളളി ക്ഷേത്രത്തില്‍ ഗണപതി ഹോമം

Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തില്‍ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പരബ്രഹ്മ ക്ഷേത്രമാണ് ചക്കുവളളി ക്ഷേത്രം. 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്. ഹോമം നടത്തിയതിന്റെ റസീപ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു.എന്നാല്‍, ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോന്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Facebook Comments Box