National News

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Keralanewz.com

വിഷബാധയെ തുടര്‍ന്ന് അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലാണ് ദാവൂദ് ഇബ്രാഹിം എന്നാണ് റിപ്പോര്‍ട്ട്.

ഇതേതുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വൻ സുരക്ഷയിലാണ് ചികിത്സ നടക്കുന്നത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. ആശുപത്രിയുടെ ഒരു നില തന്നെ ദാവൂദിന് വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുന്നു എന്നാണ് വിവരം. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. അതേസമയം ദാവൂദിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.

Facebook Comments Box