മാർ ആഗസ്തീനോസ് കോളജിൽ വിപുലമായ ക്രിസ്മസ് ആഘോഷം.

രാമപുരം : മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് , ക്രിസ്മസ് കാർഡ് ക്രിസ്മസ് കരോൾ തുടങ്ങിയ മത്സരങ്ങൾ നടത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ഫുഡ് ഫെസ്റ്റും അഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കമ്പ് അധ്യക്ഷത വഹിച്ചു. സെൻറ് തോമസ് കോളെജ് പ്രൊഫസർ ഫാ. മാത്യു ആലപ്പാട്ട് മേടയിൽ ക്രിസ്മസ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കമ്പ് , പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Facebook Comments Box