Tue. May 7th, 2024

ഇന്ത്യയിലെവിടെ നിന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഇനി ഫ്ളൈറ്റില്‍ എത്താം; പുത്തൻ സര്‍വ്വീസുകളുമായി എയര്‍ഇന്ത്യ.

By admin Dec 22, 2023
Keralanewz.com

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് പുതിയ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ.

ഈ മാസം 30ന് ആദ്യ വിമാനം ന്യൂഡല്‍ഹിയില്‍ നിന്നും അയോദ്ധ്യയിലേക്ക് സര്‍വ്വീസ് നടത്തും. ജനുവരി 16 മുതല്‍ ന്യൂഡല്‍ഹിയില്‍ നിന്നും പ്രിതിദിനം സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഒരു സ്റ്റോപ്പ് മാത്രമുളള വിമാനയാത്രകള്‍ അയോദ്ധ്യയില്‍ നിന്നും ആരംഭിക്കും.

ഡിസംബര്‍ 30ന് 11.00 മണിക്കാണ് ന്യൂഡല്‍ഹിയില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള IX 2789 വിമാനം ആദ്യത്തെ സര്‍വ്വീസ് നടത്തുക. 12.20ന് വിമാനം അയോദ്ധ്യയില്‍ ഇറങ്ങും. അയോദ്ധ്യയില്‍ നിന്നും IX 1769 വിമാനം 12.50ന് പറന്നുയരുകയും ഉച്ചക്ക് രണ്ട് മണിയോടെ ന്യൂഡല്‍ഹിയിലെത്തുകയും ചെയ്യും. യാത്രാടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുളള സജ്ജീകരണങ്ങള്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജനുവരി 16 മുതല്‍ ന്യൂഡല്‍ഹി-അയോദ്ധ്യ റൂട്ടില്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കും. എല്ലാദിവസവും ന്യൂഡല്‍ഹിയില്‍ നിന്നും രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം(IX 1590) അയോദ്ധ്യയില്‍ 11.20ന് എത്തിച്ചേരും. അയോദ്ധ്യയില്‍ നിന്ന് രാവിലെ 11.50ന് പുറപ്പെടുന്ന വിമാനം(IX 1592) ന്യൂഡല്‍ഹിയില്‍ ഒരു മണിയോടുകൂടി എത്തിച്ചേരും
ഇതോടെ ലോക ഭൂപടത്തിൽ ഇടം നേടാൻ പോകുകയാണ് രാമ ക്ഷേത്രവും അയോധ്യയും.

Facebook Comments Box

By admin

Related Post