Wed. May 1st, 2024

‘കുഴികുത്തി കഞ്ഞി കൊടുക്കല്‍’; നടന്‍ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി- വര്‍ഗ കമ്മീഷൻ

By admin Dec 23, 2023
Keralanewz.com

കൊച്ചി: അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കലിനെ പുകഴ്ത്തുന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി- വര്‍ഗ കമ്മീഷൻ കേസെടുത്തു.

പ്രമുഖ യൂട്യുബ്‌ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്നടന്‍ കൃഷ്ണകുമാറിന്റെ് വിവാദ പരമാര്‍ശം നടത്തിയത്‌.ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് നടപടി.

സംഭവത്തില്‍ എറണാകുളം ജില്ലാ പോലീസ്‌ മേധാവിയോട് പട്ടികജാതി- വര്‍ഗ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ് നിര്‍ദേശം. ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയില്‍ പരാതി നല്‍കിയത്.

അതേ സമയം കൃഷ്ണകുമാറിനെതിരെ സാമൂഹ്യപ്രവര്‍ത്തക ധന്യാ രാമൻ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

Facebook Comments Box

By admin

Related Post