National NewsPolitics

മൂന്നാം ഭരണമുറപ്പിച്ച് ബിജെപി, സുരക്ഷിത താവളങ്ങൾ തേടി ഗാന്ധി കുടുംബം .

Keralanewz.com

അഞ്ച്സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വ്യക്തമായ മേൽ കൈ ലഭിച്ചതോടെ, മൂന്നാം ഭരണം ഉറപ്പാക്കിയ ബി ജെ പി ഇപ്പോൾ ദക്ഷിണേന്ത്യയിൽ കൂടി തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബി ജെ പിക്ക് ബദൽ എന്ന രീതിയിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ രൂപീകരിച്ച ഇന്ത്യ മുന്നണി ഇപ്പോഴും ശൈശവാവസ്ഥയിൽ തന്നെയാണ്. ഓരോ ദിവസം ചെല്ലുന്തോറും സഖ്യത്തിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നു
സഖ്യത്തിലെ പ്രമുഖരായ മമതാ ബാനർജിയും കേജ്രിവാളും രാഹുലിനെ പ്രധാന മന്ത്രി സ്ഥാനാർത്ഥിയായി കാണാൻ സാധിക്കില്ലെന്നും, ഗാർഗെയെ സപ്പോർട്ട് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
ദയാനിധി മാരൻ ഹിന്ദിക്കാർക്കെതിരെ നടത്തിയ പ്രതികരണത്തിന്റെ പേരിൽ മാരൻ മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് ബീഹാറിലെ കോൺഗ്രസ് നേതാവ് ചന്ദ്രികാ യാദവ് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുമായി സീറ്റു വിഭജനം ചർച്ച തുടങ്ങുമ്പോൾ ഇന്ത്യാ മുന്നണിയിൽ കൂടുതൽ അഭിപ്രായ ഭിന്നതകളും പൊട്ടിത്തെറികളുമുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് ചോദിക്കുന്നത്ര സീറ്റുകൾ വിട്ടു നൽകാൻ സഖ്യത്തിലെ ഒരു കക്ഷികളും തയ്യാറാകില്ല.

കോൺഗ്രസ് ദേശിയ നേതൃത്വത്തിൽ കുറച്ച് അഴിച്ചു പണികൾ നടത്തിയെങ്കിലും അതൊന്നും പാർട്ടിയുടെ വിജയത്തിനുതകില്ല. ദേശീയ നേതൃത്വം നടത്തിയ വിലയിരുത്തൽ പ്രകാരം രാഹുൽ ഗാന്ധി വയനാട്ടിൽ സുരക്ഷിതനാണ് പക്ഷേ സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വേണ്ടി ജയസാധ്യതയുള്ള സീറ്റുകൾ കണ്ടെത്തുക ശ്രമകരമായ ജോലിയാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയുമാണ് ഇവർക്കു വേണ്ടി പരിഗണിക്കുന്നത്. എന്നാൽ ബി ജെ പിക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ മത്സരിക്കാതെഎല്ലാവരും സുരക്ഷിത താവങ്ങളങ്ങൾ തേടുന്നത് കോൺഗ്രസിന്റെ സ്ഥിതി വീണ്ടും പരിതാപകരമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ പ്രാവിശ്യത്തെ വമ്പൻ വിജയം അടുത്ത തവണ കേരളത്തിലും ആവർത്തിക്കാനാകില്ല എന്നാണ് സർവേകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. പരമാവധി 12 സീറ്റിൽ കൂടുതൽ കോൺഗ്രസി ന് നേടാനാകില്ല എന്നാണ് സൂചനകൾ . കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും വോട്ട് ചെയ്തത് എന്നാൽ ഇന്ന് ആ സാധ്യത ഇല്ല എന്ന് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.

Facebook Comments Box