Kerala NewsPoliticsReligion

ലോകം മുഴുവൻ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തില്‍ എന്താണ് സ്ഥാനം? മതഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാൻ എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കിയിരിക്കുന്നു: കെ സുരേന്ദ്രൻ

Keralanewz.com

ലോകം മുഴുവൻ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തില്‍ എന്താണ് സ്ഥാനം? മതഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാൻ എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കിയിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മതഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ അഴിഞ്ഞാടാൻ എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കിയിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് നിയമഭേദഗതി പാസായതിന്റെ മറവില്‍ തീവ്രവാദശക്തികള്‍ സംസ്ഥാനത്ത് വലിയ നീക്കം നടത്തുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളം ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ മതതീവ്രവാദികള്‍ ഉപരോധിച്ചത് ഭരണ- പ്രതിപക്ഷ മുന്നണികളുടെ സഹായത്തോടെയാണ്. ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചത് രാജ്യവിരുദ്ധമായ നടപടിയാണ്.

മുസ്ലിം ബ്രദർഹുഡിന്റെ സ്ഥാപകന്റെ ചിത്രവും ഹമാസ് ഭീകര നേതാവിന്റെ ചിത്രവും പ്രതിഷേധക്കാർ പ്രദർശിപ്പിച്ചു. സ്വന്തം നാടായ ഈജിപ്തില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്. ലോകം മുഴുവൻ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തില്‍ എന്താണ് സ്ഥാനം? ഹമാസ് തലവന്റെ ചിത്രം എന്തിനാണ് വഖഫ് നിയമഭേദഗതിക്കെതിരെ ഉപയോഗിക്കുന്നത്?

ഇന്ത്യയിലെ വഖഫ് ബില്ലിനെതിരെ സംസാരിച്ച നേതാക്കൻമാരുടെ ചിത്രം ഉപയോഗിക്കാതെ ആഗോള ഭീകരവാദികളെ എന്തിന് പ്രദർശിപ്പിക്കണം. സംസ്ഥാന സർക്കാരും പ്രതിപക്ഷവുമാണ് ഇതിന് ഉത്തരവാദികള്‍. ഭരണ- പ്രതിപക്ഷങ്ങളുടെ പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണം. ഇതിന് മുമ്ബ് ഹമാസ് നേതാവ് കേരളത്തിലെ ഒരു ഓണ്‍ലൈൻ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. കേന്ദ്രസർക്കാർ മതഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുമ്ബോള്‍ കേരളത്തില്‍ അവർക്ക് പിന്തുണയേറുന്നു. മതഭീകരവാദികള്‍ക്ക് കേരളത്തില്‍ പരസ്യമായി അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്.

വിമാനത്താവളം ഉപരോധിക്കുക എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. അതിനെതിരെ പൊലീസ് എന്ത് നടപടിയാണ് എടുത്തത്? പൊലീസ് ഇന്റലിജൻസിന്റെ പരാജയമാണ് വ്യക്തമാവുന്നത്. എന്ത് കേസാണ് ഇതില്‍ പൊലീസ് എടുത്തത്? 16 ന് മുസ്ലിംലീഗ് കരിപ്പൂർ വിമാനത്താവളം ഉപരോധിക്കുകയാണ്. നേരത്തെയും അവർ പച്ചപതാക വിമാനത്താവളത്തില്‍ഉയർത്തിയത് നമ്മള്‍ മറന്നിട്ടില്ല. മധുര കോണ്‍ഗ്രസില്‍ കഫിയ അണിഞ്ഞ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎമ്മുകാർ മതഭീകരതയ്ക്കാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

Facebook Comments Box