Kerala NewsLocal News

മംഗളം ലേഖകനും പൊതു പ്രവർത്തകനുമായ ജോജോ ആളോത്ത് നിര്യാതനായി

Keralanewz.com

കുറവിലങ്ങാട്: മംഗളം ദിനപത്രം കുറവിലങ്ങാട് ലേഖകൻ ജോണ്‍ ജോസഫ് (ജോജോ ആളോത്ത് 50 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഞായര്‍ ഉച്ചയ്ക്ക് 1.30 ന് വീട്ടില്‍ ആരംഭിച്ച്‌ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ഫെറോന പള്ളിയില്‍.

മൃതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടില്‍ കൊണ്ടുവരും. ആളോത്ത് പരേതനായ ജോസഫിന്റെ മകനാണ് . ഭാര്യ ലിസി കുറവിലങ്ങാട് വേങ്ങമറ്റത്തില്‍ കുടുംബാംഗം. മക്കള്‍ ജിലു ജിസ് ജോണ്‍, അമ്മാള്‍ ക്ലാര ജോണ്‍ ( ബിരുദാനന്തര വിദ്യാര്‍ത്ഥിനി സെൻ്റ് തോമസ് കോളജ് പാല) അലൻ ജെ ആളോത്ത് (നിയമ വിദ്യാര്‍ത്ഥി ഭാരത് മാതാ കോളജ് തൃക്കാക്കര).

പരേതൻ കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡൻറ്, സി.പി.ഐ.കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്ബര്‍, ഫാം വര്‍ക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു

Facebook Comments Box