Kerala NewsLocal News

മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം തടവും 2.25 ലക്ഷം പിഴയും വിധിച്ച്‌ കോടതി

Keralanewz.com

കണ്ണൂര്‍ ; മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം തടവും 2,25,000 രൂപ പിഴയും.

ശിക്ഷ വിധിച്ചത് കണ്ണൂര്‍ ഫാസ്റ്റ് ട്രാക് സപെഷ്യല്‍ കോടതിയാണ്. 2018 മുതല്‍ പ്രതി തന്റെ മകളെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. പോക്‌സോ, ജുവനൈല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് 95 വര്‍ഷത്തെ തടവ് ശിക്ഷയും പിഴയും വിധിച്ചിരിക്കുന്നത്.

അതേ സമയം തിരുവനന്തപുരത്ത് എല്‍ കെ ജിയിലും 2 ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ഉപദ്രവിച്ച വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടികളെ അവരുടെ വീട്ടില്‍വച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടികളുടെ മരണപ്പെട്ട മുത്തശ്ശന്റെ പരിചയക്കാരാണ് പ്രതി.

Facebook Comments Box