Mon. May 20th, 2024

മക്കയില്‍ മിന്നലേറ്റ് നാല് പേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

By admin Dec 30, 2023
Keralanewz.com

റിയാദ്; സൗദി അറേബ്യയിലെ മക്കയില്‍ മിന്നലേറ്റ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

സംഭവം നടന്നത് സൗര്‍ മലയില്‍ ബുധനാഴ്ച്ച വൈകിട്ടായിരുന്നു. ഏതാനും പേര്‍ക്ക് സൗര്‍ മലയില്‍ മിന്നലേറ്റതായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം ലഭിച്ചട്ടുണ്ട്.ഉടനെ തന്നെ സിവില്‍ ഡിഫന്‍സും റെഡ് ക്രഡന്റ് പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്് മാറ്റി മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേ സമയം റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ച്‌ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി.

Facebook Comments Box

By admin

Related Post