Tue. May 14th, 2024

പേടിഎം 1000-ലധികം പേരെ പിരിച്ചുവിട്ടു; ജീവനക്കാരെ ആശങ്കയിലാഴ്ത്തി വര്‍ഷാവസാനത്തില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുകള്‍ തിരിച്ചെത്തുന്നു

By admin Dec 25, 2023 #Paytm
Keralanewz.com

ന്യൂഡെല്‍ഹി: ലോകമെമ്പാടുമുള്ള കമ്പനികള്‍ 2022-ല്‍ ആരംഭിച്ച കൂട്ട പിരിച്ചുവിടലുകളുടെ പുതിയ ഘട്ടം 2023-ന്റെ അവസാനത്തിന് മുമ്പ് തിരിച്ചെത്തുന്നു.

ഫിൻ‌ടെക് സ്റ്റാര്‍ട്ടപ്പായ പേടിഎമിന്റെ (Paytm) മാതൃ കമ്ബനിയായ വണ്‍ 97 കമ്മ്യൂണിക്കേഷൻസ് 1000-ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കമ്ബനിയുടെ വിവിധ യൂണിറ്റുകളില്‍ പിരിച്ചുവിടല്‍ നടന്നതായാണ് വിവരം. വരും മാസങ്ങളില്‍ കമ്ബനിയിലുടനീളം കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കാമെന്നും പറയുന്നു.

‘ബൈ നൗ പേ ലേറ്റര്‍’ എന്ന സേവനം അവസാനിപ്പിച്ച്‌ ചെറിയ തോതിലുള്ള വായ്പകള്‍ നല്‍കുന്ന ബിസിനസില്‍ നിന്ന് പിന്മാറിയതിനാലാണ് പേടിഎം ഈ പിരിച്ചുവിടല്‍ നടത്തിയതെന്നാണ് കരുതുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സുരക്ഷിതമല്ലാത്ത വായ്പകള്‍ കുറയ്ക്കുന്നതിന് അടുത്തിടെ റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷം, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും വ്യക്തിഗത വായ്പകള്‍ വിതരണം ചെയ്യുന്നതിനും മിക്ക ഇലക്‌ട്രോണിക്സ് സാധനങ്ങള്‍ വാങ്ങുന്നതിനും ബാങ്കുകള്‍ ഉപയോഗിച്ചിരുന്ന ബൈ നൗ പേ ലേറ്റര്‍ സേവനത്തെ ബാധിച്ചു.

ഡിജിറ്റല്‍ കമ്പനികളിലെ
ഈ വര്‍ഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാണ് പേടിഎമ്മിലെ പുതിയ നടപടി. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 10 ശതമാനമാണിത്. മിക്ക പിരിച്ചുവിടലുകളും വായ്പ ബിസിനസ് യൂണിറ്റില്‍ നിന്നായിരിക്കാമെന്നാണ് നിഗമനം. എന്നിരുന്നാലും, പിരിച്ചുവിടല്‍ സംബന്ധിച്ച്‌ പേടിഎം ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല..

അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്‌ എൻജിനായ ഗൂഗിളുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത കൂടിയുണ്ട്. ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അതിവേഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇതുമൂലം വരും ദിവസങ്ങളില്‍ പരസ്യ വില്‍പ്പന വിഭാഗത്തില്‍ നിന്ന് ഗൂഗിള്‍ ഏകദേശം 30,000 പേരെ പിരിച്ചുവിട്ടേക്കാമെന്ന് ‘ദ ഇൻഫര്‍മേഷൻ’ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആദ്യം കമ്ബനി 12,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Facebook Comments Box

By admin

Related Post