Thu. May 9th, 2024

വികസനത്തെ പറ്റി സംസാരിച്ചാൽ വ്യക്തി ഹത്യാ രാഷ്ട്രീയവുമായി മോൻസ് ജോസഫ്. സിപിഎം നേതാവ് ബെന്നി ജോസഫ് ആണ് ഈ വട്ടം ഇരയായായത്. മോൻസ് ജോസഫിനോട് കുറെ ഉണ്ട് ചോദ്യങ്ങൾ. ഉത്തരമുണ്ടോ?

By admin Dec 31, 2023
Keralanewz.com

കടുത്തുരുത്തി : കേരളാ കോൺഗ്രസ്സ് (പിസി തോമസ് ) ജോസഫ് വിഭാഗം നേതാവാണ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്.2021 ഇൽ നടന്ന വാശിയേറിയ മത്സരത്തിൽ ഇടതു പക്ഷ മുന്നണി നേതാവും കേരളാ കോൺഗ്രസ്സ് എം സംസ്ഥാന സെക്രട്ടറിയും കെഎം മാണിയുടെ വിശ്വസ്തനുമായ ഡോ സ്റ്റീഫൻ ജോർജ് ആയിരുന്നു മോന്സിന്റെ എതിരാളി. കടുത്ത മത്സരത്തിൽ കേവലം,4200 വോട്ടിനാണ് മോൻസ് ജോസഫ് വിജയിച്ചത്. അഞ്ചാം വിജയത്തിന് ശേഷവും കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ തയ്യാർ ആവാതെ വന്നപ്പോൾ ആണ് മാഞ്ഞൂർ പഞ്ചായത്ത്‌ ഭരണ കക്ഷി കൂടിയായ സിപിഎം -കേരളാ കോൺഗ്രസ്സ് എം സമരം ആരംഭിച്ചത്.

എൽ ഡീ എഫ് നടത്തിയ സമരം.

എൽ ഡീ എഫ് പഞ്ചായത്ത്‌ മെമ്പർ മാരുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചപ്പോൾ അവിടേക്ക് ആയിരകണക്കിന് നാട്ടു കാരാണ് ഒഴുകിയെത്തിയത്. കാരണം അവർ അത്രക്ക് മടുത്തു പോയത്രേ. കല്യാണം, മരണം, മാമോദിസ, നൂല് കെട്ട് ഇവയൊക്കെ കൂടി നടക്കുന്നതാണ് കുറെ വർഷം ആയിട്ട് അദ്ദേഹം നൽകുന്ന പ്രവർത്തനം അത്രേ. സർക്കാർ ചിലവിൽ ഡീസൽ അടിച്ചു നടക്കുന്നത് ശരി ആവണമെങ്കിൽ നാട്ടിൽ എന്തെങ്കിലും വികസനം കൊണ്ട് വരണം. അത് മാത്രം ആണ് എൽ ഡീ എഫ് ചൂണ്ടി കാണിച്ചത്. അവസരം കിട്ടിയപ്പോൾ സിപിഎം നേതാവ് ബെന്നി ജോസഫ് ഓരോ പ്രശ്നങ്ങളും എണ്ണി എണ്ണി പറഞ്ഞു. നാടിന്റെ വികസനത്തിന്‌ തടസ്സം നിൽക്കുന്ന എം എൽ എ ക്കെതിരെ ജനം ചൂൽ എടുക്കേണ്ട അവസ്ഥ ചൂണ്ടി കാണിച്ച ബെന്നിക്ക് മറുപടി പറഞ്ഞ മോൻസ് ആവട്ടെ അദ്ദേഹത്തെ വ്യക്തി ഹത്യ നടത്താൻ ആണ് മുൻ കൈ എടുത്തത്. ഇത്രയും സംസ്കാരം ഇല്ലാത്ത രീതിയിൽ ഒരു ജന പ്രധിനിധി സംസാരിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ നാണക്കേട് ആണ്. വികസനം മുടക്കുന്നതും പോരാ പിന്നെ അത് ചൂണ്ടി കാണിക്കുന്നവരെ അപമാനിക്കുന്നത് എന്തു സംസ്കാരം ആണ്?

സിപിഎം നേതാവ് ബെന്നി ജോസഫ് പ്രസംഗിക്കുന്നു.👇

സ്വന്തം നേട്ടം മാത്രം മുന്നിൽ കാണാതെ ജനത്തിന് വേണ്ടി നിലകൊണ്ടാൽ വീണ്ടും ജനങ്ങൾ കൂടെ നിൽക്കും. അല്ലാതെ മൈക്ക് കണ്ടാൽ എന്തും വിളിച്ചു കൂവുന്നത് തെരുവ് ഗുണ്ടാ സംസ്കാരം ആണ്.

ബെന്നി ജോസഫ് ചോദിച്ചത് തന്നെയാണ് ഒരു മാധ്യമം എന്ന നിലയിൽ മാഞ്ഞൂർ നിവാസികൾക്ക് വേണ്ടി ഞങ്ങൾക്കും ചോദിക്കാനുള്ളത്.

1)എന്നാണ് പഞ്ചായത്ത്‌ കെട്ടിടം പൂർത്തീകരിച്ചു കൊടുക്കുക? അതിന് വേണ്ടി സർക്കാരിനെ ബന്ധപ്പെടാൻ എന്താണ് തടസ്സം? പദ്ധതി പൂർത്തീകരിച്ചാൽ എൽ ഡീ എഫ് നേട്ടം എടുക്കുമെന്ന് പേടി ഉണ്ടോ?

2) കുറുപ്പുന്തറ കടവിൽ ഉള്ള കുളം എന്താണ് ഇങ്ങനെ ഇട്ടേക്കുന്നത്? താറാവ് കൃഷി ആണോ ഉദ്ദേശിച്ചത്?

3) പുളിംതറ വളവ് എന്താണ് നിവർത്താൻ തടസ്സം?

4) പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾ എന്താണ് നവീകരിക്കാത്തത്?

5. കാഞ്ഞിരത്താനം മുതൽ കാണക്കാരി വരെയുള്ള വഴി എന്താണ് നന്നാക്കാത്തത്? ഈ ഭാഗത്തു ജനങ്ങൾ താങ്കൾക് ഒരു പ്രശ്നം അല്ലേ?

6. മാഞ്ഞൂർ പഞ്ചായത്ത്‌ ഗ്രാമ പ്രദേശങ്ങളിൽ ഉള്ള വാഹന ധൗർലഭ്യം എന്താണ് പരിഹരിക്കാത്തത്?

7. കുടിവെള്ള പ്രശ്നം എന്തു കൊണ്ട് പരിഹരിക്കുന്നില്ല?

8. ഒരു പുതിയ സർക്കാർ സ്ഥാപനം /പദ്ധതി എങ്കിലും മണ്ഡലത്തിൽ കൊണ്ടു വരാത്തത് എന്താണ്?

9) കുറുപ്പുംതറ ബസ് സ്റ്റാൻഡ് എന്താണ് ഇങ്ങനെയൊക്കെ ഇട്ടേക്കുന്നത്?

10) നീണ്ടൂർ കുറുപ്പുംതറ റോഡ് എന്താണ് നന്നാക്കാത്തത്?

ഇതൊക്കെ സർക്കാരിന്റെ ജോലി ആണ് എന്ന് താങ്കൾ പറയും എങ്കിൽ ഞങ്ങൾ പറയുന്നു താങ്കൾ ഈ എം എൽ എ സ്ഥാനം രാജി വെക്കുന്നത് ആണ് മാന്യത. സർക്കാർ ഫണ്ട്‌ തരുന്നില്ല എന്നത് ഒരു യുക്തി ഇല്ലാത്ത പ്രതികരണം ആണ്. നാടിനു വേണ്ടി നിലകൊള്ളുന്ന ജന പ്രധിനിധിയെയാണ്ആ ണ് നാടിനും താല്പര്യം. അല്ലാതെ കടുത്തുരുത്തിയിൽ കയറിയാൽ മുട്ട് കാലു തല്ലി ഒടിക്കാൻ നടക്കുന്ന ആളുകളെ അല്ല.

Facebook Comments Box

By admin

Related Post