Thu. May 9th, 2024

ഇനി നിയമം തെറ്റിക്കില്ല സാറേ, ഒടുവില്‍ റോബിന്‍ ബസ് നടത്തിപ്പുകാരന്‍ നിയമത്തിന് മുന്നില്‍ മുട്ടുകുത്തി, എടുത്തുപൊക്കിയ ഫാന്‍സ് ഇപ്പോള്‍ ആരായി?

By admin Dec 31, 2023
Keralanewz.com

കൊച്ചി: സംസ്ഥാനത്ത് അടുത്തകാലത്ത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയ വിഷയമായിരുന്നു റോബിന്‍ ബസ്സിന്റെ നിയമലംഘനവും എംവിഡിയുടെ ഇടപെടലും

ഇനി നിയമം തെറ്റിക്കില്ല സാറേ, ഒടുവില്‍ റോബിന്‍ ബസ് നടത്തിപ്പുകാരന്‍ബസ്സിന്റെ നടത്തിപ്പുകാരനായ ഗിരീഷ് ഒരുസംഘം ആരാധകരുമായി ചേര്‍ന്ന് സര്‍ക്കാരിനേയും നിയമസംവിധാനത്തേയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ബസ് സര്‍വീസ് സംസ്ഥാനമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

പലതവണ പിടിച്ചെടുക്കുകയും ലക്ഷങ്ങള്‍ പിഴയടക്കുകയും ചെയ്തിട്ടും റോബിന്‍ ബസ്സിന്റെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഗിരീഷ് തയ്യാറായില്ല. ഗിരീഷിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും പുറത്തും ആരാധകര്‍ രംഗത്തെത്തിയതോടെ സര്‍ക്കാരിനെതിരായ ആയുധമായും ഇത് മാറുകയുണ്ടായി. കേന്ദ്രനിയമം തെറ്റായി വ്യാഖ്യാനിച്ചാണ് റോബിന്‍ ബസ് സര്‍വീസ് നടത്തുന്നതെന്നാണ് എംവിഡിയുടെ വാദം. എന്നാല്‍, നിയമം തനിക്ക് അനുകൂലമാണെന്ന് ഗിരീഷും പറയുന്നു.

ബസ്സിന്റെ സര്‍വീസ് വിഷയം കോടതി കയറിയിട്ടും കാര്യങ്ങള്‍ ഗിരീഷിന് അനുകൂലമായില്ല. ഒടുവില്‍ ദിവസങ്ങളോളം എംവിഡിയുടെ കസ്റ്റഡിയിലായിരുന്ന ബസ് വിട്ടുകിട്ടാന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയും കനത്ത പിഴയടച്ചും ഗിരീഷ് തടിതപ്പി. ഇനി നിയമലംഘനം നടത്തില്ലെന്നാണ് ഗിരീഷ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും നിയമലംഘനമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ ഗിരീഷ് ഒടുവില്‍ എംവിഡിയുടെ ചൊല്‍പ്പടിയിലായി.

കഴിഞ്ഞദിവസം മുതല്‍ സര്‍വീസ് പുനരാംരംഭിച്ച ബസ് പല തവണ പരിശോധിച്ചെങ്കിലും നിയമലംഘനം കണ്ടെത്തിയില്ല. തമിഴ്‌നാട്ടിലും ബസ് പരിശോധന നടത്തിയിരുന്നു. നേരത്തെ ഇരു സംസ്ഥാനത്തുനിന്നും പിഴ കിട്ടിയതും കോടതിയുടെ ഇടപെടലുമാണ് റോബിന്‍ ബസ്സിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. ഇരു സംസ്ഥാനങ്ങളും മാറിമാറി പിഴ ചുമത്തിയതോടെ ലക്ഷക്കണക്കിന് രൂപ ഈ വഴി നഷ്ടമുണ്ടായി.

ടൂറിസ്റ്റ് ബസ്സുകള്‍ക്കായുള്ള നാഷണല്‍ പെര്‍മിറ്റ് അനുമതി നേടിയശേഷം സംസ്ഥാനത്ത് സ്റ്റെയ്ജ് കാരിയര്‍ ബസ്സായി ഓടുന്നു എന്നതാണ് റോബിന്‍ ബസ്സിനെതിരെ എംവിഡി നടപടിയെടുക്കാന്‍ കാരണം. കേന്ദ്ര നിയമം പരിഷ്‌കരിച്ചതോടെ ബസ്സിന് റൂട്ട് സര്‍വീസ് നടത്താമെന്ന് ഗിരീഷിന്റെ വാദം ഒടുവില്‍ പൊളിഞ്ഞു. സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം തകരാതിരിക്കാനുള്ള എംവിഡിയുടെ ഇടപെടലാണ് വിജയിച്ചത്. നിയമത്തിന് മുന്നില്‍ മുട്ടുകുത്തി, എടുത്തുപൊക്കിയ ഫാന്‍സ് ഇപ്പോള്‍ ആരായി?

ബസ്സിന്റെ നടത്തിപ്പുകാരനായ ഗിരീഷ് ഒരുസംഘം ആരാധകരുമായി ചേര്‍ന്ന് സര്‍ക്കാരിനേയും നിയമസംവിധാനത്തേയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ബസ് സര്‍വീസ് സംസ്ഥാനമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

പലതവണ പിടിച്ചെടുക്കുകയും ലക്ഷങ്ങള്‍ പിഴയടക്കുകയും ചെയ്തിട്ടും റോബിന്‍ ബസ്സിന്റെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഗിരീഷ് തയ്യാറായില്ല. ഗിരീഷിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും പുറത്തും ആരാധകര്‍ രംഗത്തെത്തിയതോടെ സര്‍ക്കാരിനെതിരായ ആയുധമായും ഇത് മാറുകയുണ്ടായി. കേന്ദ്രനിയമം തെറ്റായി വ്യാഖ്യാനിച്ചാണ് റോബിന്‍ ബസ് സര്‍വീസ് നടത്തുന്നതെന്നാണ് എംവിഡിയുടെ വാദം. എന്നാല്‍, നിയമം തനിക്ക് അനുകൂലമാണെന്ന് ഗിരീഷും പറയുന്നു.

ബസ്സിന്റെ സര്‍വീസ് വിഷയം കോടതി കയറിയിട്ടും കാര്യങ്ങള്‍ ഗിരീഷിന് അനുകൂലമായില്ല. ഒടുവില്‍ ദിവസങ്ങളോളം എംവിഡിയുടെ കസ്റ്റഡിയിലായിരുന്ന ബസ് വിട്ടുകിട്ടാന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയും കനത്ത പിഴയടച്ചും ഗിരീഷ് തടിതപ്പി. ഇനി നിയമലംഘനം നടത്തില്ലെന്നാണ് ഗിരീഷ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും നിയമലംഘനമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ ഗിരീഷ് ഒടുവില്‍ എംവിഡിയുടെ ചൊല്‍പ്പടിയിലായി.

കഴിഞ്ഞദിവസം മുതല്‍ സര്‍വീസ് പുനരാംരംഭിച്ച ബസ് പല തവണ പരിശോധിച്ചെങ്കിലും നിയമലംഘനം കണ്ടെത്തിയില്ല. തമിഴ്‌നാട്ടിലും ബസ് പരിശോധന നടത്തിയിരുന്നു. നേരത്തെ ഇരു സംസ്ഥാനത്തുനിന്നും പിഴ കിട്ടിയതും കോടതിയുടെ ഇടപെടലുമാണ് റോബിന്‍ ബസ്സിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. ഇരു സംസ്ഥാനങ്ങളും മാറിമാറി പിഴ ചുമത്തിയതോടെ ലക്ഷക്കണക്കിന് രൂപ ഈ വഴി നഷ്ടമുണ്ടായി.

ടൂറിസ്റ്റ് ബസ്സുകള്‍ക്കായുള്ള നാഷണല്‍ പെര്‍മിറ്റ് അനുമതി നേടിയശേഷം സംസ്ഥാനത്ത് സ്റ്റെയ്ജ് കാരിയര്‍ ബസ്സായി ഓടുന്നു എന്നതാണ് റോബിന്‍ ബസ്സിനെതിരെ എംവിഡി നടപടിയെടുക്കാന്‍ കാരണം. കേന്ദ്ര നിയമം പരിഷ്‌കരിച്ചതോടെ ബസ്സിന് റൂട്ട് സര്‍വീസ് നടത്താമെന്ന് ഗിരീഷിന്റെ വാദം ഒടുവില്‍ പൊളിഞ്ഞു. സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം തകരാതിരിക്കാനുള്ള എംവിഡിയുടെ ഇടപെടലാണ് വിജയിച്ചത്.

Facebook Comments Box

By admin

Related Post