വീണ്ടും ബി ജെ പി അധികാരത്തിലെത്തും, സാമ്പാർ മുന്നണി രാജ്യത്തിന് വേണ്ട -മോദി
ന്യൂഡല്‍ഹി: ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുമെന്നും രാജ്യത്തിന് സാമ്പാര്‍ മുന്നണി ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇത്തരം മുന്നണികള്‍ കാരണമുണ്ടായ സ്ഥിരതയില്ലായ്മകൊണ്ട് രാജ്യത്തിന് 30 വര്‍ഷം നഷ്ടമായെന്നും മോദി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇൻഡ്യ സഖ്യം ‘സാമ്പാര്‍ മുന്നണി’യാണെന്ന് മോദി പരാമർശിച്ചത്. സഖ്യ സര്‍ക്കാറുകള്‍ അധികാരമേറ്റാല്‍ എന്തുണ്ടാകുമെന്ന് ജനത്തിനറിയാം. അത് ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുല തനിക്കില്ല. പാവപ്പെട്ട ജനം തന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് തന്റെ ഊര്‍ജം. ‘ഗ്യാരന്റി’യെക്കുറിച്ച് പറയുമ്പോള്‍, ഞാൻ അതില്‍ എന്നെത്തന്നെ ബന്ധിപ്പിക്കുന്നു. അത് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല. രാജ്യത്ത് പണപ്പെരുപ്പം കുറയുകയാണുണ്ടായത്. 2004-14 കാലത്ത് 8.2 ശതമാനമായിരുന്ന പണപ്പെരുപ്പം ഇന്ന് 5.1 ആയി കുറഞ്ഞു. രാജ്യത്ത് കൂടുതൽ തൊഴില്‍ അവസരങ്ങൾ സൃഷ്ടിച്ചു.
ഒരേസമയം ഒന്നിലധികം തലമുറകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവ് ബി.ജെ.പിക്കുണ്ട്. വ്യക്തമായ ഒരു ദൗത്യത്തോടെ നയിക്കപ്പെടുന്ന കേഡര്‍ പാര്‍ട്ടിയാണ് ബി.ജെ.പി. താഴെത്തട്ടില്‍നിന്ന് തുടങ്ങിയാണ് ഓരോ നേതാക്കളും ഉയര്‍ന്നുവരുന്നത്. ബി.ജെ.പിയെ ബ്രാഹ്‌മണ-ബനിയ പാര്‍ട്ടിയായും ഹിന്ദി ഹൃദയഭൂമിയില്‍ മാത്രം വേരോട്ടമുള്ള പാര്‍ട്ടിയായും മുദ്രകുത്തി. എന്നാല്‍, മാറിവന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് തെറ്റാണെന്ന് തെളിയിക്കുവാൻ ഞങ്ങക്ക് കഴിഞ്ഞു. ബി.ജെ.പിക്ക് പിന്തുണയില്ലാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ല. കേരളത്തിലെ ധാരാളം തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പിക്ക് സാന്നിധ്യമുണ്ട്. രണ്ട് ലോക്സഭ സീറ്റുകളില്‍ നിന്ന് 303 ആയി ഞങ്ങള്‍ വളര്‍ന്നുവെന്നും മോദി പറഞ്ഞു.