National NewsPolitics

കർണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണേക്കും, പ്രമുഖ മന്ത്രി ബിജെപി യിൽ ചേരും; കുമാരസ്വാമി

Keralanewz.com

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന സൂചനയുമായി ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രമുഖ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേരാന്‍ ആലോചിക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ആരാണ് പാര്‍ട്ടി മാറാന്‍ പോകുന്നത് എന്ന കാര്യം വ്യക്തമാക്കാന്‍ കുമാരസ്വാമി തയ്യാറായില്ല.

നിരവധി കേസുകള്‍ നേരിടുന്ന പ്രമുഖ കോണ്‍ഗ്രസ് മന്ത്രി ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്. പാര്‍ട്ടി മാറുമ്പോള്‍ 50 മുതല്‍ 60 എംഎല്‍എമാര്‍ വരെ മന്ത്രിക്കൊപ്പം ബിജെപിയില്‍ എത്താൻ സാധ്യതയുണ്ട്. എത്രനാള്‍ ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

Facebook Comments Box