National News

കോൺഗ്രസിന്റെ ജാതി സെൻസസിന് ചുട്ട മറുപടി നൽകി ബി ജെ പി . ഗോത്ര വർഗ്ഗത്തിൽ നിന്നും ഛത്തിസ്ഗഡ് മുഖ്യമന്ത്രി .

Keralanewz.com

റായ്പൂർ: കോണ്‍ഗ്രസിന്റെ ജാതിസെന്‍സസിന് മറുപടിയായി സാമൂഹ്യനീതിയുടെ സാക്ഷ്യപത്രമായി ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ബിജെപി മുഖ്യമന്ത്രി

മോദിയുടെ നേതൃത്വത്തിലാണ് വൻഅട്ടിമറി നടന്നത്. പ്രതീക്ഷിച്ച പേരുകൾ എല്ലാം വെട്ടിമാറ്റി, എല്ലാവരുടെയും പ്രതീക്ഷകളെ അട്ടിമറിച്ച്‌ ഛത്തീസ് ഗഢിന് കിട്ടുന്നത് ഗോത്രവര്‍ഗ്ഗത്തിലെ കര്‍ഷകകുടുംബത്തില്‍ നിന്നുള്ള മുഖ്യമന്ത്രി.

മണിക്കൂറുകള്‍ നീണ്ട ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ വീണ്ടും മോദിയുടെ നേതൃത്വത്തില്‍ മറ്റൊരു വിപ്ലവത്തിന് ഛത്തീസ്ഗഡില്‍ തുടക്കം കുറിക്കുകയാണ്.

മുഖ്യമന്ത്രിമാരാകും എന്ന് മാധ്യമങ്ങള്‍ കരുതിയിരുന്ന പേരുകളെല്ലാം തള്ളി ഒരു വലിയ അട്ടിമറിയാണ് വിഷ്ണു ദിയോ സായിയെ മുഖ്യമന്ത്രിയാക്കുക വഴി ദേശീയ നേതൃത്വം കൈക്കൊണ്ടത്. രമണ്‍ സിങ്ങ് എന്ന പരിചയസമ്ബന്നനായ നേതാവ് മുഖ്യമന്ത്രിയാകും എന്നാണ് എല്ലാവരും കരുതിയിരുന്നത്. അരുണ്‍ സാവോ, സരോജ് പാണ്ഡേ, രാംവിചാര്‍ നേത്തം തുടങ്ങിയ പേരുകള്‍ പല പല സമവാക്യങ്ങളുടെ ഭാഗമായി ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി അപ്രതീക്ഷിതമായ ഒരു പേര് ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ബിജെപിയുടെ കേന്ദ്രനിരീക്ഷകരായ സര്‍ബാനന്ദ സോനാവാള്‍, അര്‍ജുന്‍ മുണ്ട എന്നിവര്‍ റായ്പൂരില്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കെത്തിയിരുന്നു.

ഇതാദ്യമായാണ് ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ഛത്തീസ് ഗഡിന് ഒരു മുഖ്യമന്ത്രിയെ കിട്ടുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രേണുക സിങ്ങ് സനുട്ട പറഞ്ഞു. അഴിമതിയില്ലാത്ത ഭരണം കാഴ്ചവെയ്‌ക്കുക എന്ന ലക്ഷ്യത്തോടെയും പിന്നാക്കക്കാര്‍ക്കെതിരെയാണ് ബിജെപി എന്ന കോണ്‍ഗ്രസിന്റെ സ്ഥിരം വിമര്‍ശനത്തെ പാടെ തള്ളിക്കളയുന്നതുമായ നീക്കമാണ് ബിജെപി ദേശീയ നേതൃത്വം എടുത്തിരിക്കുന്നത്. മാത്രമല്ല, സാമൂഹ്യനീതിയ്‌ക്ക് ജാതി സെന്‍സസ് എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തിന് പ്രവര്‍ത്തിയിലൂടെ നല്‍കുന്ന മറുപടി കൂടിയാണ് ഗോത്രവര്‍ഗ്ഗക്കാരനായ വിഷ്ണുദിയോ സായിയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ഉദിച്ചുയരല്‍.

കര്‍ഷകര്‍, സ്ത്രീകള്‍, ഗോത്രവര്‍ഗ്ഗക്കാര്‍ ഇതൊക്കെയാണ് തന്റെ മുന്‍പിലുള്ള ജാതികള്‍ എന്ന് മോദി ഈയിടെ പ്രസ്താവിച്ചിരുന്നു. അത് അന്വര്‍ത്ഥമാക്കുന്നരീതിയിലാണ് കര്‍ഷകനായ ഗോത്രവര്‍ഗ്ഗക്കാരനെ മുഖ്യമന്ത്രിയാക്കി

Facebook Comments Box