Mon. May 20th, 2024

ഭൂഭേദഗതി നിയമം കാർഷിക മേഖലയുടെ ആശങ്കയകറ്റും : ജോസ് കെ മാണി.

Keralanewz.com

തൊടുപുഴ : ഭൂപതിവ് ഭേദഗതി നിയമത്തിനു പിന്നാലെ ചട്ടം രൂപീകരിക്കുന്നത് കാര്‍ഷിക മേഖലക്ക് മുഴുവന്‍ പരിരക്ഷ ലഭിക്കുന്നതും കാര്‍ഷികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി അനുമതി നല്‍കുന്നതുകൂടിയായതിനാല്‍ നിയമം മികവുറ്റതും മുഴുവന്‍ ആശങ്കകള്‍ക്കും വിരാമമിട്ടിരിക്കുകയാണ്. ഭൂഭേദഗതി പാസാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ചും പുതിയ നിയമത്തിലൂടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന മാറ്റം ജനങ്ങളിലെത്തിക്കുന്നതിനുമാണ് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭൂപതിവ് സന്ദേശയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ജാഥാ ക്യാപ്റ്റന്‍ ജോസ് പാലത്തിനാലിന് പാര്‍ട്ടി പതാക കൈമാറി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി തൊടുപുഴയില്‍ ജാഥ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്രമവത്ക്കരിക്കുന്നതിനും പുതിയ പട്ടയങ്ങള്‍ക്ക് ചട്ടം രൂപീകരിക്കുന്നതിന് സര്‍ക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തതോടെ കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രതിസന്ധികളും ഇല്ലാതായിത്തീര്‍ന്നിരിക്കുകയാണെന്നും യോഗം ഉദ്ഘാടനം അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിലപാടാണ് എന്നും കര്‍ഷകര്‍ സ്വീകരിച്ചിട്ടുള്ളത്. 1972 ലെ വനസംരക്ഷണ നിയമപ്രകാരം വനത്തില്‍ കയറി മൃഗങ്ങളെ കൊല്ലുവാന്‍ പാടില്ലായെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇത് വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമമാണ്. എന്നാല്‍ കൃഷിഭൂമിയിലെത്തുന്ന വന്യമൃഗങ്ങളെ എന്തുചെയ്യണമെന്ന് നിയമത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഇത് മുതലെടുത്ത് ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ്. കാര്‍ഷികേതര നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂഭേദഗതി നടപ്പിലാക്കിയതുപോലെ കേന്ദ്രസര്‍ക്കാര്‍ വനസംരക്ഷണ നിയമവും പുനക്രമീകരിക്കണം. ഇതിനായി കേരളാ കോണ്‍ഗ്രസ് (എം) എം.പി മാര്‍ വന സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിശ്ചലമായതോടെ നിയമഭേദഗതി മാത്രമാണ് ഏക പോംവഴി എന്നതിലാണ് ഭൂഭേദഗതി നിയമം പാസാക്കുന്നതുമായി മുന്നോട്ടുപോയത്. കാര്‍ഷിക മേഖലയെ പിടിച്ചു നിര്‍ത്തുന്ന നിയമത്തിനെതിരെ നില്ക്കരുതെന്നും ഒറ്റക്കെട്ടായി നിയമം പാസാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സഭയില്‍ അഭ്യര്‍ത്ഥിച്ചതായും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഉദ്ഘാടന യോഗത്തില്‍ നേതാക്കളായ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ, അഡ്വ. അലക്സ് കോഴിമല, പ്രൊഫ കെ.ഐ ആന്‍റണി, ബേബി ഉഴുത്തുവാല്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം.തോമസ്, ജിന്‍സന്‍ വര്‍ക്കി, ഷാജി കാഞ്ഞമല, റോയിച്ചന്‍ കുന്നേല്‍, ടോമി പകലോമറ്റം, ജോസ് കുഴികണ്ടം, ടി.പി മല്‍ക്ക, കെ.എന്‍ മുരളി, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, കെ.ജെ സെബാസ്റ്റ്യന്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, മധു നമ്പൂതിരി, സെലിന്‍ കുഴിഞ്ഞാലില്‍, ബിജു ഐക്കര, ജോര്‍ജ്ജ് അമ്പഴം, ജോമോന്‍ പൊടിപാറ, അപ്പച്ചന്‍ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, ജോസ് കവിയില്‍, അംബിക ഗോപാലകൃഷ്ണന്‍, ബെന്നി പ്ലാക്കൂട്ടം, അഡ്വ.ബിനു തോട്ടുങ്കല്‍, കെവിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാംദിനമായ നാളെ രാവിലെ 9 ന് പണിക്കന്‍കുടി, 10 ന് കമ്പിളികണ്ടം, 11 ന് അടിമാലി, 11.30 ആനച്ചാല്‍, 12.30 ന് മൂന്നാര്‍, 1.30 പൊട്ടന്‍കാട്, 3 ന് രാജാക്കാട്, 3.30 ന് ചെമ്മണ്ണാര്‍, 4.0 ന് സേനാപതി, 5.30 ന് പൂപ്പാറ, 6 മണിക്ക് രാജകുമാരിയില്‍ സമാപനം.13-ാം തിയതി കട്ടപ്പനയിലാണ് ജാഥയുടെ സമാപനം.

ഫോട്ടോ : കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര- ജാഥാ ക്യാപ്റ്റന്‍ ജോസ് പാലത്തിനാലിന് പാര്‍ട്ടി പതാക കൈമാറി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി തൊടുപുഴയില്‍ ജാഥ ഉദ്ഘാടനം ചെയ്യുന്നു.

Facebook Comments Box

By admin

Related Post