National News

മദ്രസകളിലെ അധ്യാപകരുടെ യോഗ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ച് യോഗി സർക്കാർ.

Keralanewz.com

ലക്നൗ:മദ്രസകളിലെ അധ്യാപകരുടെ യോഗ്യത പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി യു പി സർക്കാർ. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

മദ്രസകളിൽ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും പരിശോധിക്കണമെന്നാവിശ്യപ്പെട്ടാണ് എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെ.റീബ ഡിസംബര്‍ ഒന്നിന് കത്തയച്ചിരിക്കുന്നത്.

Facebook Comments Box