യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചു; പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
അബുദാബി; യു എ ഇയില്‍ ജനുവരി മാസത്തേക്കുള്ള പെട്രോള്‍ ഡീസല്‍ വില പ്രഖ്യാപിച്ചു. പുതുവര്‍ഷ സമ്മാനമെന്ന നിലയിലാണ് യു എ ഇയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്.
ഡീസല്‍ ലീറ്ററിന് 19 ഫില്‍സ് വീതവും പെട്രോള്‍ ലിറ്ററിന് 14 ഫില്‍സ് വീതവുമാണ് കുറച്ചത്. ഇതോട് കൂടി സൂപ്പര്‍ പെട്രോളിന്റെ വില 2.96 ദിര്‍ഹത്തില്‍ നിന്നും 2.82 ദിര്‍ഹമായി കുറഞ്ഞു.സ്‌പെഷ്യല്‍ പെട്രോളിന്റെ പുതിയ നിരക്ക് 2.71 ദിര്‍ഹമാണ്. ഇന്ന് അര്‍ധരാത്രിയോടെയാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക.
Facebook Comments Box