Kerala News

സംസ്ഥാന സ്കൂള്‍ കലോത്സവം നാളെ മുതല്‍; മത്സരാർത്ഥികൾക്കും മാതാപിതാക്കൾക്കും സൗജന്യ ഓട്ടോ ; സര്‍വീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി .

Keralanewz.com

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയുന്നു. മത്സരാര്‍ഥികൾക്ക് യാത്രാസൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള സൗജന്യ ഓട്ടോ സര്‍വീസിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു.

ചിന്നക്കട റെസ്റ്റ് ഹൗസില്‍ നിന്നും ക്രേവൻ‍ എല്‍ എം എസ്. ഹൈസ്കൂളിലേക്ക് ഓട്ടോയില്‍ സഞ്ചരിച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ 30 ഓട്ടോകളാണ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. മത്സര ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെയാണ് സേവനം.

താമസകേന്ദ്രങ്ങളിലേക്കും മത്സരവേദികളിലേക്കുമാണ് സേവനം ലഭ്യമാവുക. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കൊല്ലം കോര്‍പ്പറേഷൻ സ്ഥിര സമിതി അധ്യക്ഷൻ എ കെ സവാദ്, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments Box