മറുകണ്ടം ചാടാൻ ശ്രമിച്ചയാളെ മണ്ഡലം പ്രസിഡന്റാക്കാനുള്ള ശ്രമം തകർത്ത് രാമപുരത്തെ തലമുതിർന്ന കോൺഗ്രസുകാർ.
രാമപുരം: മറുകണ്ടം ചാടാൻ ശ്രമിച്ചയാളിനെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആക്കാനുള്ള ശ്രമത്തെ തകർത്ത് രാമപുരത്തെ തലമുതിർന്ന കോൺഗ്രസുകാർ.

കോൺഗ്രസിന്റെ പാലാ നിയോജകമണ്ഡലത്തിൽ നടന്ന മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പിൽ രാമപുരം മണ്ഡലം തിരഞ്ഞെടുപ്പ് വളരെയധികം ശ്രദ്ധയോടെ ആണ് പാർട്ടി നേതൃത്വം കൈകാര്യം ചെയ്തത്.
കേരള കോൺഗ്രസ് എമ്മിലേക്ക് ചേക്കേറാൻ വേണ്ടി പല പ്രാവശ്യം രഹസ്യ സംഭാഷണം നടത്തിയ വ്യക്തിയെ പ്രസിഡന്റ് ആക്കാനുള്ള ബ്ലോക്ക് പ്രസിഡന്റിന്റെ നീക്കത്തെ ആണ് രാമപുരത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ തകർത്തത്.
രാമപുരത്തെ കോൺഗ്രസിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ കീഴിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിച്ച ബ്ലോക്ക് പ്രസിഡന്റാണ് കോൺഗ്രസിന്റ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മാണി ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയ ആളെ രംഗത്ത് കൊണ്ടുവന്നത്. ഭാവിയിൽ മാണി ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാമപുരത്തെ യഥാർഥ കോൺഗ്രസുകാർ ഈ നീക്കത്തെ കണ്ടത്.
രാഷ്ട്രീയത്തിന് അതീതമായി രാമപുരത്തെ എല്ലാ വിഭാഗം ജനങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാമപുരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സണ്ണി കാര്യപ്പുറം. രാമപുരത്തെ ഏതൊരാൾക്കും ഏതു സമയത്തും ബന്ധപ്പെടാനും ഏതു വിഷയത്തിലും വളരെ സൗമ്യമായി ഇടപെടൽ നടത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് കോൺഗ്രസിന്റെ രാമപുരത്തെ വളർച്ചക്ക് ഒരു വലിയ മുതൽക്കൂട്ടായിരിക്കും .