National NewsPolitics

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്: ജനാഭിപ്രായം തേടി ഉന്നതതല സമിതി

Keralanewz.com

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ ജനാഭിപ്രായം തേടി ഉന്നതതല സമിതി. നിയമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച പത്രപരസ്യം നല്‍കിയത്.

ഈ മാസം 15നകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ഈ നടപടിക്ക് ബന്ധമില്ല. എന്നാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ട നടപ്പാക്കാനുള്ള തീരുമാനത്തില്‍ ഉറച്ചാണ് മോദിസര്‍ക്കാര്‍ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി ഉന്നതതല സമിതി രൂപവത്കരിച്ചത്.

പ്രതിപക്ഷം എതിര്‍ക്കുമ്ബോള്‍ തന്നെ, തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ ലോക്സഭ തെരഞ്ഞെടുപ്പു വരെ ഒന്നിച്ചു നടത്തുകയാണ് ലക്ഷ്യം. ജനാഭിപ്രായം തേടി വിപുല ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമിതി സര്‍ക്കാറിന് അഭിപ്രായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.

Facebook Comments Box