National News

3വയസുകാരിയെ പുലി കൊന്നു; റോഡ് ഉപരോധിച്ച്‌ നാട്ടുകാര്‍, ന പന്തല്ലൂരില്‍ നാളെ ഹര്‍ത്താല്‍

Keralanewz.com

ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച്‌ പന്തല്ലൂരില്‍ നാളെ ഹര്‍ത്താല്‍.

ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.

ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവമുണ്ടായത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകള്‍ നാൻസിയാണ് മരിച്ചത്. അങ്കണവാടിയില്‍ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയില്‍ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.

Facebook Comments Box