Kerala NewsCRIME

മസാജ് ചെയ്യാനെന്നു പറഞ്ഞ് വിദേശ വനിതയ്ക്ക് ലൈംഗിക പീഡനം; ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍

Keralanewz.com

ആലപ്പുഴ: വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്‌റ്റേ ഉടമ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്

ഷയാസിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ കളക്ടറേറ്റിനു സമീപുള്ള ഹോം സ്‌റ്റേയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി താമസിച്ചിരുന്ന മുറിയില്‍ കയറി മസാജ് ചെയ്ത് നല്‍കാമെന്നു പറഞ്ഞാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.വിദേശ വനിതയുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Facebook Comments Box