Mon. May 6th, 2024

അയോധ്യ ക്ഷേത്രപ്രതിഷ്ഠ ചടങ്ങില്‍ ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന് ക്ഷണം

By admin Jan 6, 2024 #KB Ganesh Kumar #rss
Keralanewz.com

കൊല്ലം: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ക്ഷണം. സംഘാടകര്‍ നേരിട്ടെത്തി ഗണേഷ് കുമാറിനെ ചടങ്ങിന് ക്ഷണിച്ചു.

ആര്‍ എസ് എസ് നേതാക്കള്‍ അദ്ദേഹത്തിന്റെ വാളകത്തെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്.
നിരവധി സിനിമ താരങ്ങള്‍ക്കും അയോധ്യയില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുെണ്ടെന്നാണ് പുറത്ത് വരുന്ന വിവരം

അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
അതേ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ജനുവരി 21 ന് അയോധ്യയിലേക്ക് പുറപ്പെടും. ഭാര്യക്കും സഹോദരനുമൊപ്പമാണ് ഇദ്ദേഹം പുറപ്പെടുക.

Facebook Comments Box

By admin

Related Post