Sun. May 19th, 2024

ബംഗാളിൽ നിന്നും ‘ഇടി’ വാങ്ങിക്കൂട്ടിയ ഇഡി പ്രാണനും കൊണ്ട് ഓടി രക്ഷപെട്ടു.

By admin Jan 6, 2024
Keralanewz.com

കൊൽക്കത്ത:
തൃണമൂൽ കോൺഗ്രസ്സ് നേതാവിന്റെ സ്ഥാപനത്തിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്ദോഗസ്ഥരാണ് എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത രീതിയിൽ കണക്കിന് ഇടി വാങ്ങി ഓടി രക്ഷപ്പെട്ടത്.

തൃണമൂൽ കോൺഗ്രസ്സ് നേതാവും നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ ഷേയ്ക്ക് ഷാജഹാന്റെ വസതിയിൽ പരിശോധനക്ക് എത്തിയപ്പോൾ ആണ് നൂറുകണക്കിന് അനുയായികൾ എത്തി ആക്രമണം നടത്തിയത്. പരിശോധനക്ക് എത്തിയ മിക്ക ഉദ്യോഗസ്ഥർക്കും മർദ്ദനമേൽക്കുകയും അവർ വന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തു.

ആക്രമണത്തിനിടയിൽ നിന്നും ഓടി രക്ഷപെട്ട ഉദ്യോഗസ്ഥർ അവരുടെ വാഹനങ്ങൾ ഉപേക്ഷിച്ച് വഴിയേ വന്ന വാഹനങ്ങളിൽ കയറി സ്ഥലം വിടുകയാണ് ഉണ്ടായത് .

അടുത്ത നാളിൽ ബംഗാളിൽ നിന്നും അഴിമതി കേസിൽ അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷേയ്ക്ക് ഷാജഹാൻ.

Facebook Comments Box

By admin

Related Post