Wed. May 1st, 2024

യുവതിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്തു ; പ്രതി കസ്റ്റഡിയില്‍

By admin Dec 19, 2023 #sexual abuse
Keralanewz.com

കാഞ്ഞങ്ങാട്: അഞ്ചു മക്കളുടെ മാതാവായ യുവതിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്തു. ഹോസ്ദുര്‍ഗില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്.

ശനിയാഴ്ചയാണ് യുവതി കാറിനുള്ളില്‍ പീഡനത്തിനിരയായത്.

കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പില്‍ നിര്‍ത്തിയിട്ട ശേഷം കാറിനുള്ളില്‍വെച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ യുവതി പൊലീസില്‍ നല്‍കിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു.

പ്രതിയും യുവതിയും മുൻ പരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരില്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post