Kerala NewsLocal News

ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

Keralanewz.com

ഒറ്റപ്പാലം: ഒറ്റപ്പാലം ചോറോട്ടൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് കണ്ടത്.

ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് അജ്ഞാത മൃതദേഹങ്ങള്‍ കിടന്നത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവരും ട്രെയിനില്‍ നിന്ന് വീണതാണെന്നാണ് സംശയിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാളത്തിന് സമീപം മൃതദേഹങ്ങള്‍ കണ്ടത്. ഏകദേശം 45ഉം 35ഉം വയസ്സ് തോന്നിക്കുന്നവരാണ് മരിച്ചത്. കംപാര്‍ട്ട്‌മെന്റിന്റെ വാതിലിന് സമീപം ഇരുന്ന് യാത്ര ചെയ്തപ്പോള്‍ വീണതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Facebook Comments Box