Kerala NewsLocal NewsPolitics

വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: ഏരിയാ കമ്മിറ്റിയംഗത്തെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം

Keralanewz.com

പത്തനംതിട്ട: അപമര്യാദയായി പെരുമാറി എന്ന വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെ സിപിഎം സസ്‌പെന്റ് ചെയ്തു.

കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് നടപടി. എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

നാല് മാസം മുന്‍പാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. നാഗേഷ് ജി നായരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദീകരണം പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ തള്ളി. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാഗേഷ് ജി നായര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു. ഇന്ന് ചേര്‍ന്ന കോന്നി ഏരിയാ കമ്മിറ്റി യോഗത്തിലും നാഗേഷ് പങ്കെടുത്തിരുന്നില്ല.

Facebook Comments Box