രാമക്ഷേത്ര പ്രതിഷ്ഠ; 50,000 കോടി രൂപയുടെ വ്യവസായം രാജ്യത്തുണ്ടാകും; തയ്യാറെടുപ്പുകളോടെ വ്യാപാരികള്‍
ദില്ലി; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഈ മാസം 50000 കോടി രൂപയുടെ വ്യവസായം ഉണ്ടാകുമെന്ന് കോണ്‍ഫെഡറേശന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോര്‍ട്ട്.ഈ മാസം രാജ്യത്തെ ബിസിനസ്സ് വര്‍ധിക്കാന്‍ രാമക്ഷേത്രം തുറക്കുന്നത് സഹായകമാകുമെന്ന് സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍.
തനതായ തുണികൊണ്ടുള്ള മാലകള്‍ , ലോക്കറ്റുകള്‍, കീ ചെയ്ിനുകള്‍ , രാം ദര്‍ബാറിന്റെ ചിത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ ഡിമാന്റ്. ഇതിന് പുറമേ കൂടാതെ കുര്‍ത്തകള്‍ക്കും ടീ-ഷര്‍ട്ടുകള്‍ക്കും രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റ് ഇഷ്ടാനുസൃത വസ്ത്രങ്ങള്‍ക്കും വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ട്. എന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് വരുന്ന ഭക്തരും 7000 അതിഥികളും അയോധ്യയിലെത്തും. അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ഇതിനോടകം തന്നെ വിമാന കമ്ബിനികള്‍ ഉയര്‍ത്തിയട്ടുണ്ട്. ഇതിന് പുറമോ അയോധ്യയിലെ ഹോട്ടലുകലും റൂം നിരക്കും വര്‍ധിപ്പിച്ചട്ടുണ്ട്. അയോധ്യയിലെ റസ്റ്റോറന്റുകള്‍ സസ്യാഹാരം മാത്രമേ ഈ കാലയളവില്‍ നല്‍കുകയുള്ളൂ എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.