Wed. May 15th, 2024

ആര്‍ക്കും പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സിപിഎം അധഃപതിച്ചു: കെ.മുരളീധരന്‍

By admin Jan 15, 2024
Keralanewz.com

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചുതന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

അത് മോദിക്കും ബാധകമാണ്. എം.ടി ഉദ്ദേശിച്ചതു സിപിഎമ്മിനെ തന്നെയാണ്. സാഹിത്യകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സിപിഎം അധഃപതിച്ചു എന്നതിന്റെ തെളിവാണതെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ ചരിത്രം വളച്ചൊടിക്കുന്നതാണ്. 1976ല്‍ മുസ്ലീം ലീഗിനെ പിളര്‍ത്തിയതിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. അതേകുറിച്ച്‌ സി.എച്ച്‌ മുഹമ്മദ്‌കോയ ചന്ദ്രികയില്‍ എഴുതിയിരുന്നു. അന്ന് സപ്തകക്ഷിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കഷ്ടപ്പാട് സഹിച്ച്‌ കൂടെ നിന്ന ലീഗിനെ നല്ലകാലം വന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചവിട്ടിപ്പുറത്താക്കി. പറയുമ്ബോള്‍ ചരിത്രം മുഴുവന്‍ പറയണം. ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെത്ത് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.

അയോധ്യ വിഷയത്തില്‍ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വൈകിയിട്ടില്ല. അത് 10ാം തീയതി തന്നെ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ നിലപാടാണോ കോണ്‍ഗ്രസിനെ നിലപാട് എടുപ്പിച്ചതെന്ന ചോദ്യത്തോട് ‘നത്തോലിയുടെ അഭിപ്രായം കേട്ട് തിമിംഗലം തീരുമാമെടുത്തു’ എന്ന് പറയുന്നത് പോലെയാണ്. കോണ്‍ഗ്രസ് ഒരു സെകുലര്‍ പാര്‍ട്ടിയാണ് എന്നായിരുന്നു മുരളീധരന്റെ മറുപടി.

Facebook Comments Box

By admin

Related Post