Kerala NewsLocal News

പത്തനംതിട്ട സീറ്റിനായി കോൺഗ്രസിൽ പിടിവലി. ആന്റോ ആന്റണി മാറി നിൽക്കണമെന്ന് പാർട്ടിയിൽ അഭിപ്രായം.

Keralanewz.com

പത്തനംതിട്ട : പാർലിമെന്റ് ഇലക്ഷൻ അടുത്ത് വരുന്നതോടെ കോൺഗ്രസിൽ സീറ്റ്‌ തർക്കവും ആരംഭിച്ചു. നിലവിൽ എംപി ആയ ആന്റോ ആന്റണി മാറി നിൽക്കണം എന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെടുന്നത്.

പത്തനംതിട്ട സീറ്റിനായി നിലവിൽ ആന്റോ ആന്റണിയെ കൂടാതെ, പിജെ കുര്യൻ, മുൻ കോട്ടയം ഡിസിസി പ്രസിഡന്റ്‌ ടോമി കല്ലാനി, മുൻ എം എൽ എ ജോസഫ് വാഴക്കൻ, നിലവിൽ ജയിലിൽ ഉള്ള യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാൻകൂട്ടം എന്നിവരാണ് രംഗത്തുള്ളത്. ഇവരെ കൂടാതെ ജോസഫ് വിഭാഗം നേതാവായ ജോസഫ് എം പുതുശേരിയും രംഗത്ത് ഉണ്ട്. വേണമെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനും അദ്ദേഹം തയ്യാർ ആണത്രേ. മൂന്ന് വട്ടം എംപി ആയ ആന്റോ മാറി നിന്ന് അടുത്ത ആൾക്ക് അവസരം നൽകണം എന്നാണ് ആവശ്യം.

നിരവധി തവണ എംപി ആയ പിജെ കുര്യൻ ആണ് സീറ്റിനായി മുൻ പന്തിയിൽ ഉള്ളത്. എന്നാൽ അദ്ദേഹം വിശ്രമ ജീവിതം നയിക്കണം എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നിലപാട് ആയിരിക്കും ഈ സീറ്റ്‌ തർക്കത്തിൽ നിർണ്ണായകമാവുക.

Facebook Comments Box