Fri. May 3rd, 2024

രാജ്യത്തെ വികസിത രാജ്യങ്ങളുടെ നിരയിലക്കെത്തിക്കാൻ വേണ്ടത് സ്ഥിരതയുള്ള ഭരണകൂടം: വി. മുരളീധരൻ

By admin Jan 25, 2024
Keralanewz.com

തിരുവനന്തപുരം: അവിയല്‍ സഖ്യങ്ങളും അവസരവാദ കൂട്ടുകെട്ടുകളും രാജ്യത്തിന് ഒരു നന്മയും ഭാവിയും നല്‍കില്ല എന്ന് കേന്ദ്രമന്ത്രി വി.

മുരളീധരൻ.അഴിമതിയും അക്രമവും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണം തിരഞ്ഞെടുക്കുന്നത് ഇരിക്കുന്ന കൊമ്ബ് മുറിക്കുന്നതിന് തുല്യമാകുമെന്നും വി. മുരളീധരൻ.ആറ്റിങ്ങലില്‍ ന്യൂ വോട്ടേഴ്സ് സമ്മേളൻ ഭാഗമായി പുതിയ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലെ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയുടെ ആത്മവിശ്വാസത്തിനടിസ്ഥാനം ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതയിലാണ്.യുവാക്കള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ സൃഷ്ടിച്ച്‌ അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി അതുവഴി രാജ്യത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സാർവത്രിക വോട്ടവകാശത്തിലൂടെ നമ്മുടെ രാഷ്ട്രശില്‍പികള്‍ ലക്ഷ്യം വച്ചത് സമ്ബൂർണ ജനാധിപത്യമാണ്. എന്നാല്‍ കേരളത്തില്‍ ഇന്ന് ഭരണക്കാർ ഭരണക്കാർക്കായി നടത്തുന്ന അഴിമതിയായി ജനാധിപത്യം മാറി എന്നും വി. മുരളീധരൻ വിമർശിച്ചു.

Facebook Comments Box

By admin

Related Post