അങ്കത്തില്‍ മുൻതൂക്കം അയോദ്ധ്യയ്ക്കും ചന്ദ്രയാനും; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞടുപ്പിനായി അങ്കത്തട്ടില്‍ നേരത്തെ സ്ഥാനം ഉറപ്പിച്ച് ബിജെപി. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ധ, പ്രധാനമന്ത്രിയുടെ വെർച്യുല്‍ സാന്നിധ്യത്തില്‍ തുടക്കം കുറിച്ചു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയും ജി20യും ചന്ദ്രയാൻ ദൃശ്യങ്ങളുമാണ് പ്രചരണ വീഡിയോയില്‍ ഹൈലൈറ്റ്.കുടുംബാധിപത്യ പാർട്ടിയെ പരാജയപ്പെടുത്താൻ യുവാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കള്‍ നിർദ്ദേശങ്ങള്‍ നല്‍കണമെന്നും മോദി പറഞ്ഞു. ‘സപ്‌നേ നഹി ഹഖീഖത് ബുണ്ടേ ഹേ, ‘തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ’ എന്ന പ്രചാരണ ഗാനമാണ് ജെപി നദ്ദ പ്രചാരണാർത്ഥം പുറത്തിറക്കിയത് .
ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നാണ് ഈ വരികളുടെ അർത്ഥം. വികസിത രാജ്യമെന്ന സ്വപ്നം മോദി യാഥാർത്ഥ്യത്തില്‍ എത്തിച്ചെന്നും വരികളിലുണ്ട്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ക്യാമ്ബയിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണമെന്നും, എല്ലാ പാർട്ടി പ്രവർത്തകരും ഇതേറ്റെടുക്കണമെന്നും നദ്ദ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയെന്നും നദ്ദ കൂട്ടിച്ചേർത്തു.