Kerala NewsLocal News

സ്ത്രീ ശക്തി വിളിച്ചോതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ സംരംഭകത്വം പ്രദർശന വിപണന മേള “ത്രിൽസ് ” 2024.

Keralanewz.com

കുറവിലങ്ങാട്: സ്ത്രീ ശക്തി വിളിച്ചോതി കുറവിലങ്ങാട് വനിത സംരംഭകത്വ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വനിത സംരംഭകത്വ പ്രദർശന വിപണന മേളയായ ത്രിൽസ്-2024ന്റെ തുടക്കം വനിതകളുടെ ശക്തി വിളിച്ചറിയിച്ചു.

നൂറുകണക്കിന് വനിതകൾ പങ്കെടുത്ത ഇരുചക്രവാഹന റാലിയോടെയാണ് മേളയ്ക്ക് തുടക്കമായത്. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി കൂര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ സന്ധ്യ സജികുമാർ, ലതിക സാജു ഇരുചക്രവാഹനറാലിക്ക് നേതൃത്വം നൽകി.

മേള ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. കലാസന്ധ്യ പ്രമുഖ ഗായിക വൈക്കം വിജയ ലക്ഷ്മി ഉത്ഘാടനം ചെയ്തു. പ്രമുഖചലച്ചിത്ര താരം നീനാകുറുപ്പ് മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുറവിലങ്ങാട്, മാഞ്ഞൂർ, കാണക്കാരി, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, രാമപുരം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് മേള നടപ്പിലാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജേഷ് ശശി, മിനി മത്തായി, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിസ്ഥിരം സമിതി അധ്യക്ഷരായ കൊച്ചുറാണി സെബാസ്റ്റ്യൻ, ജീന സിറിയക്, പി.എൻ. രാമചന്ദ്രൻ, രാജു ജോൺ ചിറ്റേത്ത്, സിൻസി മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തംഗം ഡാർളി ജോജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി എബ്രഹാം, വ്യാപാരി സമിതി അംഗം ബേബിച്ചൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു.

https://fb.watch/pPdEFmFHst/?mibextid=2JQ9oc
Facebook Comments Box