Thu. Apr 25th, 2024

ഭാരതപ്പുഴയിലെ പ്രളയവും വരള്‍ച്ചയും നിയന്ത്രിക്കാന്‍ റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് പ്ലാന്‍; മന്ത്രി റോഷി അഗസ്റ്റിന്‍

By admin Aug 12, 2021 #news
Keralanewz.com

തിരുവനന്തപുരം: ഭാരതപ്പുഴയുടെ ജലവിനിയോഗത്തിനും റിസര്‍വോയറുകളുടെ സംയോജിതവും  ഫലപ്രദവുമായ പ്രവര്‍ത്തനത്തിനും പ്രളയവും വരള്‍ച്ചയും നിയന്ത്രിക്കാനും റിവര്‍ ബേസിന്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കും. പി. മമ്മിക്കുട്ടി എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയിലാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഇക്കാര്യം അറിയിച്ചത്


കേന്ദ്ര പദ്ധതിയായ നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ കീഴിലാകും പദ്ധതി തയാറാക്കുക. റിസര്‍വോയറുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ മഴക്കാലത്ത് പ്രളയം നിയന്ത്രിക്കാനും വേനലില്‍ പുഴയിലേക്ക് ആവശ്യമായ നീരൊഴുക്ക് ഉറപ്പു വരുത്താനും പദ്ധതി സഹായകമാകും. പാലക്കാട് ഐഐടിയെയും താല്‍പ്പര്യമുള്ള മറ്റ് എഞ്ചിനിയറിങ് കോളജുകളുകളെയും പങ്കെടുപ്പിച്ച് പദ്ധതി സംയുക്തമായി നടപ്പാക്കാനുള്ള ശിപാര്‍ശ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 
2018, 2019 പ്രളയത്തെ തുടര്‍ന്ന് തടയണകളിലും റഗുലേറ്ററുകളിലും അടിഞ്ഞു കൂടിയ ചെളിയും എക്കലും മണലും മറ്റു നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. ഭാരതപ്പുഴയിലെ നീരൊഴുക്കിന് തടസ്സമായിരുന്ന തവനൂര്‍ ബ്രഹ്‌മക്ഷേത്രത്തിനും തൃക്കണ്ണാപുരം പമ്പ് ഹൗസിനും ഇടയിലുള്ള പ്രദേശത്തെ ചെളിയും മറ്റും ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് നീക്കം ചെയ്തുവെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

By admin

Related Post