Thu. May 16th, 2024

പോലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം മൂലമെന്ന് ഡി ജി പി; മുന്നറിയിപ്പുമായി ഹൈക്കോടതി

By admin Feb 2, 2024
Keralanewz.com

കൊച്ചി; പോലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം കാരണമെന്ന് ഡി ജി പി ഹൈക്കോടതിയില്‍. ആലത്തൂരില്‍ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിലപാടറിയിച്ചത്.

എന്നാല്‍ തെരുവില്‍ ജോലി എടുക്കുന്നവര്‍ക്കും മാനസിക സമ്മര്‍ദ്ദം ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പോലീസുകാരുടെ പെരുമാറ്റവുമായ ബന്ധപ്പെട്ടിട്ടുള്ള പുതിയ സര്‍ക്കുലര്‍ എങ്ങനെയാണ് നടപ്പിലാക്കാനായി പോകുന്നതെന്ന് അറിയിക്കണമെന്നും ഡി ജി പിയോട് കോടതി ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ എസ്‌ഐയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. അതേസമയം അഭിഭാഷകനോട് മോശമായ പെരുമാറിയ സംഭവത്തില്‍ നിരുപാധികം മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എസ്‌ഐ റെനീഷ് കോടതിയെ അറിയിച്ചു.രേഖാമൂലം ഈക്കാര്യം അറിയിക്കാനായി നിര്‍ദ്ദേശിച്ച കോടതി ഹര്‍ജി രണ്ടാഴ്ച്ച പരിഗണിക്കാനായി മാറ്റി.

അതേ സമയം, പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിനു മുമ്ബും സമാനമായ രീതിയില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പരിശീലന കാലത്തേ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്.

Facebook Comments Box

By admin

Related Post