National NewsPolitics

മദ്യനയം: ഇ.ഡിയുടെ അഞ്ചാമത്തെ നോട്ടീസും തള്ളി കെജ്‌രിവാള്‍; ഇന്നും ഹാജരായേക്കില്ല

Keralanewz.com

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഞ്ചാമത്തെ നോട്ടീസും തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

അന്വേഷണ ഏജന്‍സിക്കു മുമ്ബാകെ ഇന്ന് ഹാജരാകണമെന്ന നിര്‍ദേശം കെജ്‌രിവാള്‍ അംഗീകരിക്കില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റു ചെയ്യുമെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

മുന്‍പ് ജനുവരി 19നും മൂന്നിനും ഡിസംബര്‍ 21നും നവംബര്‍ രണ്ടിനും ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് എഎപിയുടെ വാദം. ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രധാനമന്ത്രി മോദി കെജ്‌രിവാളിന്റെ അറസ്റ്റ് ലക്ഷ്യമിട്ടിരിക്കുകയാണ്. അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു.

മദ്യനയക്കേസില്‍ കെജ്‌രിവാളിനെ സിബിഐ കഴിഞ്ഞ ഏപ്രിലില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നില്ല. ഇ.ഡിയുടെ ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ മുതല്‍ കെജ്‌രിവാളിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന അഭ്യൂഹം പരന്നിരുന്നു.

Facebook Comments Box