Sun. May 5th, 2024

തിരുവനന്തപുരം: പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള 2024ലെ കേരള ചരക്ക് സേവന നികുതി (ഭേദഗതി) ബില്‍ നിയമസഭ സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ടു.

By admin Feb 2, 2024
Keralanewz.com

വാതുവയ്‌പ്പ്, കാസിനോ, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ളവക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിയമഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്ടി നിയമത്തില്‍ കൊണ്ടുവരുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

പണം വച്ചുള്ള ചൂതാട്ടങ്ങള്‍ തലമുറയെ നശിപ്പിക്കുന്നതാണെന്നും അതിനാല്‍ ഈ ഭേദഗതി അവതരിപ്പിക്കരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ആവശ്യപ്പെട്ടു.

ഈ ബില്‍ ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്നും ഗെയിമിനെ നിരോധിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ ഹനിക്കുന്നതല്ല ഈ ബില്‍ എന്നും ധനമന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post