National News

ശക്തമായ മഴ, കറാച്ചി വെള്ളത്തില്‍

Keralanewz.com

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ കറാച്ചിയില്‍ ശനിയാഴ്ച രാത്രി പെയ്ത വ്യാപകമായ മഴ റോഡുകളെ വെള്ളത്തിനടിയിലാക്കി.

മഴക്കെടുതിയില്‍ 700 ഇലക്‌ട്രിസിറ്റി ഫീഡറുകള്‍ തകരാറിലായതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇരുട്ടിലായി.

അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനിടെ മുങ്ങിയ കാറുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നഗരവാസികള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിരുന്നു. റോഡുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് അടിയന്തര പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. ഇതിനിടെ, മതില്‍ ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരിക്കേറ്റു.

Facebook Comments Box